SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.33 PM IST

കേരള സർവകലാശാലാ പരീക്ഷാഫലം

university

നാലാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (128), ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ്‌ വീഡിയോ പ്രൊഡക്‌ഷൻ (129), ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (116) (2019 അഡ്മിഷൻ - റഗുലർ, 2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2015 - 2017 അഡ്മിഷൻ - സപ്ലിമെന്ററി, 2013 അഡ്മിഷൻ - മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 24 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ഗ്രൂപ്പ് 2, ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (2019 അഡ്മിഷൻ - റഗുലർ, 2018 അഡ്മിഷൻ - സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി, 2013 അഡ്മിഷൻ - മേഴ്സിചാൻസ്) പ്രോഗ്രാമിന്റെ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337), ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് (339), കരിയർ റിലേറ്റഡ് ഗ്രൂപ്പ് 2, ബി.എസ്‌ സി ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (328) (2019 അഡ്മിഷൻ - റഗുലർ, 2018 അഡ്മിഷൻ - സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 അഡ്മിഷൻ - സപ്ലിമെന്ററി, 2013 അഡ്മിഷൻ - മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ എം.സി.എ (2015 സ്‌കീം), നവംബർ 2021 പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ.

ഒന്നും രണ്ടും വർഷ എം.എ അറബിക് പ്രൈവറ്റ് രജിസ്‌ട്രേഷൻ (2016 അഡ്മിഷൻ - ആനുവൽ സ്‌കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് കമ്മ്യൂണിക്കേറ്റീവ് അറബിക് (2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2015 - 2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 അഡ്മിഷൻ - റഗുലർ, 2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2016 - 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി (247) കോഴ്സിന്റെ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷാത്തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (എഫ്.ഡി.പി) (റഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017 അഡ്മിഷൻ, അഡിഷണൽ സപ്ലിമെന്ററി - 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) ബി.എസ്‌സി. പോളിമർ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ ജനുവരി 17 ലേക്കും ബി.കോം. (എഫ്.ഡി.പി.) പ്രാക്ടിക്കൽ പരീക്ഷ ജനുവരി 20 ലേക്കും മാറ്റി.

രണ്ടാം സെമസ്റ്റർ എം.എസ്‌സി ഇലക്‌ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 17, 18, 19, 20 തീയതികളിലും അഞ്ചാം സെമസ്റ്റർ ബി.എ.ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ 18 നും നടത്തും.


പരീക്ഷാഫീസ്

മൂന്നാം വർഷ എം.ബി.ബി.എസ് (മേഴ്സിചാൻസ് - 2008 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.വി.എ. (ആർട്ട്ഹിസ്റ്ററി), നാലാം സെമസ്റ്റർ (പെയിന്റിംഗ്) പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി./ബി.കോം.എൽ എൽ.ബി./ബി.ബി.എ എൽ എൽ.ബി പരീക്ഷകൾക്ക് പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് 17 മുതൽ ലഭ്യമാകും.


സൂക്ഷ്മപരിശോധന

മൂന്നാം സെമസ്റ്റർ ബി.എസ്‌സി. (സി.ബി.സി.എസ്), മൂന്നാം സെമസ്റ്റർ ബി.എ. (സി.ബി.സി.എസ്.) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി 17 മുതൽ 24 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ബി.എസ്‌സി /ബി.എ റീവാല്യുവേഷൻ സെ‌ഷനുകളിൽ ഹാജരാകണം.

പരീക്ഷാകേന്ദ്രം

വിദൂരവിദ്യാഭ്യാസകേന്ദ്രം 21 മുതൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബി.ബി.എ. 2013 അഡ്മിഷൻ - മേഴ്സിചാൻസ്, 2014 അഡ്മിഷൻ - സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾക്ക് അപേക്ഷിച്ചവർ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ പരീക്ഷ എഴുതണം. ഹാൾടിക്കറ്റുകൾ പരീക്ഷാകേന്ദ്രത്തിൽ നിന്നും കൈപ്പറ്റണം.


ഹയർ എഡ്യുക്കേഷൻ സർവേ

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ കോളേജുകളും ഫെബ്രുവരി 28 ന് മുൻപായി ഹയർ എഡ്യുക്കേഷൻ സർവേ പൂർത്തീകരിച്ച് www.aishe.gov.in ൽ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: ഡോ. മനോജ് ചാക്കോ, നോഡൽ ഓഫീസർ (aishe) ഫോൺ: 9447310097.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.