SignIn
Kerala Kaumudi Online
Thursday, 25 April 2024 1.19 AM IST

ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം

acid

അമ്പലവയൽ: അകന്നു കഴിയുന്ന ഭാര്യയ്ക്കും മകൾക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം. സാരമായി പൊള്ളലേറ്റ നിലയിൽ കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (38), മകൾ അളകനന്ദ (10) എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിജിതയുടെ ഭർത്താവ് സനൽ ആക്രമണത്തിനു ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

അമ്പലവയൽ ആറാട്ടുപാറ ഫാന്റം റോക്കിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഒന്നര മാസമായി ലിജിതയും മകളും ടൂറിസ്റ്റ് കേന്ദ്രമായ ഫാന്റം റോക്കിൽ ചെറിയ കട തുറന്ന് ഇവിടെ താമസം തുടങ്ങിയതാണ്. സനൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തി ബഹളമുണ്ടാക്കിയതായും ഇക്കാര്യം പൊലീസിൽ അറിയിച്ചിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി പ്രദീപ്കുമാർ, അമ്പലവയൽ ഇൻസ്‌പെക്ടർ കെ.എ.എലിസബത്ത് എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.