പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ വനിതാ സംഘം ജില്ലാ നേതൃയോഗം വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ നാർക്കോട്ടിക് ക്രിമിനലിസത്തിനെതിരെ ജ്വാലയായി പെൺകരുത്ത് ഉണരണമെന്ന് അവർ പറഞ്ഞു. വനിതാസംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ, കൊല്ലങ്കോട് യൂണിയൻ സെക്രട്ടറി എ.എൻ. അനുരാഗ്, പാലക്കാട് യൂണിയൻ വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ, നെന്മാറ യൂണിയൻ വൈസ് പ്രസിഡന്റ് സജീഷ് കുമാർ, യോഗം ഡയറക്ടർ ജി. രവീന്ദ്രൻ, യൂത്ത്മൂവ്മെന്റ് ജില്ലാ കൺവീനർ നിവിൻ ശിവദാസ്, സൈബർ സേന കേന്ദ്ര സമിതി ഭാരവാഹി രാജീവ് മാടമ്പി, പത്മാവതി പ്രഭാകരൻ, സുശീല ഉണ്ണിക്കൃഷ്ണൻ, പ്രേമകുമാരി ശിവദാസ്, രത്നകുമാരി, ലളിത കൃഷ്ണൻ, മഞ്ജു മണികണ്ഠൻ, മായാദേവി, സരോജിനി രാമൻ, ഭാർഗവി ഗംഗാധരൻ, ലളിത കലാധരൻ, സാവിത്രി, രേഷ്മ രഘു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |