കൊട്ടാരക്കര: പെരുംകുളം പി.വി.എച്ച്.എസ്.എസിൽ പൂർവ വിദ്യാർത്ഥികൾ സംഭാവനചെയ്ത കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, പി.ടി.എ പ്രസിഡന്റ് സുബൈർ മുസലിയാർ, സി.രാജ് കിഷോർ, ജി.ആർ.രാജേഷ്, പി.രാജു എന്നിവർ സംസാരിച്ചു. 1994 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളാണ് കുടിവെള്ള വിതരണ സംവിധാനം സംഭാവന ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |