തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിലെ ലാബിൽ ഹീമോഫീലിയ ബാധിതരിൽ ഫാക്ടർ മരുന്നുകൾക്കെതിരായ ആന്റിബോഡികളുടെ അഥവാ ഇൻഹിബിറ്ററുകളുടെ സാന്നിദ്ധ്യം അളക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. സി.എം.സി വെല്ലൂർ, ആലുവ ഹീമോഫീലിയ സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമായിരുന്ന സൗകര്യം ആദ്യമായാണ് ജില്ലയിൽ ലഭ്യമാകുന്നത്. ജില്ലാ ആശുപത്രിയിൽ ആശാധാര പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന രക്തജന്യരോഗം ഉള്ളവർക്കായുള്ള ജില്ലാതല ഡേ കെയർ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സംവിധാനമൊരുക്കിയത്. ഇതോടനുബന്ധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലെ ലാബ് ടെക്നീഷ്യൻമാർക്കായി ഏകദിന നൈപുണ്യ പരിശീലനവും സംഘടിപ്പിച്ചു. ഡോ.ഫാത്തിമ നസ്രിൻ, ഡോ.ജാവേദ് അഹമ്മദ്, മൃദുൽ എന്നിവർ ക്ലാസെടുത്തു. ഇൻഹിബിറ്റർ സ്ക്രീനിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും തിരൂർ ആർ.ഡി.ഒ പി.സുരേഷ് നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.ടി.സജീവ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |