ന്യൂജേഴ്സി : യു.എസിലെ ന്യൂജേഴ്സി സംസ്ഥാനത്തെ പസേയ്കിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വായുമലിനീകരണ സാദ്ധ്യതയുള്ളതിനാൽ പരിസര പ്രദേശങ്ങളിലെ വീടുകളിലുള്ളവർ ജനലുകളും കതകും അടച്ചിടണമെന്നും അപകട സ്ഥലത്തിന് സമീപത്തേക്ക് എത്തരുതെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു. ആളപായമില്ല. ഒരു അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റു. ക്ലോറിൻ നിർമ്മാണം നടക്കുന്ന ഈ പ്ലാന്റിനുള്ളിലെ രാസവസ്തുക്കളിലേക്ക് തീപടരാതിരുന്നത് വൻ അപടകം ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |