SignIn
Kerala Kaumudi Online
Thursday, 25 April 2024 2.57 PM IST

പൊലീസുകാരുടെ പരാതി: പരിഹരിക്കാൻ ഹെൽപ്പ് ഡെസ്‌ക്

dd

തിരുവനന്തപുരം:സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായ ആവശ്യങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഹെൽപ്പ് ഡെസ്‌ക് സംവിധാനം ഏർപ്പെടുത്തിയതായി കമ്മീഷണർ ജി.സ്പർജൻകുമാർ. കമ്മീഷണർ ഓഫീസിലാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. 9497904565 എന്നഫോൺ നമ്പരിലും ceedtvmctiy.pol@kerala.gov.in എന്ന ഈമെയിൽ വിലാസത്തിലും ആവശ്യങ്ങളും പരാതികളും അറിയിക്കാം.ഹെൽപ് ഡെസ്‌കിൽ ലഭിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിലും അപേക്ഷകളിലും നടപടി സ്വീകരിച്ച് ഏഴ് ദിവസത്തിനകം ഫോൺ മുഖാന്തരമോ രേഖാമൂലമോ മറുപടി അറിയിക്കും.അതോടൊപ്പം ബന്ധപ്പെട്ട ഫയലുകളിൽ സ്വീകരിച്ച തീർപ്പാക്കൽ നടപടികൾ സംബന്ധിച്ച് എല്ലാ ശനിയാഴ്ചകളിലും സെക്ഷൻ ക്ളാർക്ക്. ജൂനിയർ സുപ്രണ്ട്, സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എന്നിവരുമായി ഡെപ്യൂട്ടി കമ്മീഷണർ (ക്രൈം ആൻഡ് അഡ്മിനിസ്‌ട്രേഷൻ) ഡോ. നസിം.എ അവലോകനയോഗം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.