തിരുവനന്തപുരം:ശുഭാപ്തി വിശ്വാസമുണ്ടെങ്കിൽ വിഷമതകളും ആകുലതകളും തരണം ചെയ്യാൻ നമുക്ക് ആകുമെന്ന സന്ദേശമാണ് മേപ്പടിയാൻ എന്ന ചിത്രം മുന്നോട്ടുവയ്ക്കുന്നതെന്ന് നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ പറഞ്ഞു.പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ പങ്കെടുക്കുകയായിരുന്നു.സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് താൻ ആദ്യമായി നിർമ്മിക്കുന്ന ആദ്യചിത്രം മുന്നോട്ടുവയ്ക്കുന്നത്.സമൂഹത്തിന് പോസിറ്റിവായ മെസേജാണ് ചിത്രം നൽകുന്നത്.തന്റെ മസിൽ ഇമേജ് മാറ്റുകയാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
സിക്സ് പാക്കിൽ നിന്നും ഫാമിലി പാക്കിലേക്കുള്ള ഉണ്ണി മുകുന്ദന്റെ മാറ്റമാണ് പുതിയ ചിത്രമായ മേപ്പടിയാനെന്ന് സംവിധായകൻ വിഷ്ണു മോഹൻ പറഞ്ഞു.നടൻ സൈജുകുറുപ്പ്, യേശുദാസ് വില്യംസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |