SignIn
Kerala Kaumudi Online
Friday, 19 April 2024 2.09 PM IST

സി.പി.എമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി ഇന്ന്, 10 പുതുമുഖങ്ങൾക്കെങ്കിലും സാദ്ധ്യത

f

തിരുവനന്തപുരം: സി.പി.എമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും പതിമ്മൂന്നംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും ഇന്ന് സമാപിക്കുന്ന ജില്ലാസമ്മേളനം തിരഞ്ഞെടുക്കും. നിലവിലെ ജില്ലാ കമ്മിറ്റിയിൽ നിന്ന് 75 വയസ് പിന്നിട്ടവരുൾപ്പെടെ ഏഴ് പേരെങ്കിലും ഒഴിവായി പകരം 10 പുതുമുഖങ്ങൾ വന്നേക്കും. മരിച്ച മൂന്നുപേരുടെ ഒഴിവുകളുണ്ട്. സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി വി. ശിവൻകുട്ടിയും ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാകുമെന്നാണ് സൂചന. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, കോലിയക്കോട് കൃഷ്ണൻനായർ, ടി.എൻ. സീമ എന്നിവരൊന്നും നിലവിൽ ജില്ലാ കമ്മിറ്റിയിലില്ല.

കവിയും നാടകകൃത്തും സാംസ്കാരികപ്രവർത്തകനുമായ പിരപ്പൻകോട് മുരളി ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാകുന്നവരിൽ പ്രമുഖനാണ്. കഴിഞ്ഞ തൃശൂർ സംസ്ഥാനസമ്മേളനത്തിൽ വച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കപ്പെട്ട പിരപ്പൻകോടിനെ ജില്ലാ കമ്മിറ്റിയിൽ പിന്നീട് ഉൾപ്പെടുത്തിയെങ്കിലും കൊവിഡിന് ശേഷം അദ്ദേഹം കമ്മിറ്റി യോഗങ്ങളിൽ കാര്യമായി പങ്കെടുത്തില്ല. ഇത്തവണ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളിൽ നിന്നെല്ലാം ജില്ലാ നേതൃത്വം അദ്ദേഹത്തെ തഴയുകയുമുണ്ടായി. ജില്ലാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുന്നില്ല.

ശിവൻകുട്ടിക്കും പിരപ്പൻകോടിനും പുറമേ ചെറ്റച്ചൽ സഹദേവൻ, പട്ടം വാമദേവൻ നായർ, വി. ജയപ്രകാശ്, തിരുവല്ലം ശിവരാജൻ,പാളയം ജി. രാജൻ തുടങ്ങിയവർ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവായേക്കുമെന്ന സൂചനകളുണ്ട്.കാട്ടാക്കട ശശി,പി. ബിജു,ബി.എസ്.രാജീവ് എന്നിവരുടെ ഒഴിവുകളുണ്ട്. യുവ,വനിതാ പ്രാതിനിദ്ധ്യം ഒരുപോലെ കണക്കിലെടുത്ത് തലസ്ഥാന മേയർ ആര്യ രാജേന്ദ്രൻ ജില്ലാകമ്മിറ്റിയിലേക്കെത്തുമെന്ന സൂചനയുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ശൈലജ ബീഗം, വി.അമ്പിളി, ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ് പ്രമോഷ്, വി.കെ. പ്രശാന്ത് എം.എൽ.എ, ജി.സ്റ്റീഫൻ, എസ്.പി.ദീപക്, പാളയം ഏരിയാ സെക്രട്ടറി പ്രസന്നകുമാർ തുടങ്ങിയ പേരുകൾ പുതുതായി പ്രചരിക്കുന്നു.

ജില്ലാ സെക്രട്ടേറിയറ്റിലേക്ക് മൂന്ന് പുതുമുഖങ്ങൾക്കാണ് സാദ്ധ്യത.അന്തരിച്ച കാട്ടാക്കട ശശിയുടെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട വി.കെ. മധുവിന്റെയും ഒഴിവുകളാണുള്ളത്. ഒരാളെ പുതുതായി ഉൾപ്പെടുത്തും. ഒരു വനിത സെക്രട്ടേറിയറ്റിൽ നിർബന്ധമാണെന്ന മാനദണ്ഡമുണ്ട്. കെ.എസ്. സുനിൽകുമാർ, കരമന ഹരി, ഐ.ബി. സതീഷ്, ഡി.കെ. മുരളി, എസ്.പുഷ്പലത, എം.ജെ. മീനാംബിക തുടങ്ങിയ പേരുകൾ അന്തരീക്ഷത്തിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.