ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ്. 16.66 ല്‍ നിന്ന് 16.28 ആയി പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,71,202 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 314 മരണങ്ങളും സ്ഥിരീകരിച്ചു.
ഇന്ത്യയിൽ ഇതുവരെ 7,743 പേരിലാണ് ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,38,331 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,50,85,721 ആയി ഉയർന്നു. നിലവിൽ 15,50,377 സജീവ കേസുകളാണ് ഇന്ത്യയിലുള്ളത്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,65,404 കൊവിഡ് പരിശോധനകളാണ് നടന്നത്.
അതേസമയം കൊവിഡ് വാക്സിൻ വിതരണം 156.76 കോടി പിന്നിട്ടു. കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം ഉൾപ്പെടെ വളരെ വേഗത്തിൽ മുന്നോട്ട് പോകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |