SignIn
Kerala Kaumudi Online
Wednesday, 25 May 2022 9.16 PM IST

മമ്മൂട്ടിക്ക്  കൊവിഡ് , രോഗം സ്ഥിരീകരിച്ചത്  സിനിമാ  ചിത്രീകരണ  വേളയിൽ

mammootty

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു . സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി ചെറിയ ജലദോഷമുണ്ടെന്ന് കണ്ടതോടെയാണ് പരിശോധിച്ചത്. പരിശോധനയിൽ കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നിലവിൽ കൊച്ചിയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് അദ്ദേഹം.

ഇതോടെ സിനിമയുടെ ചിത്രീകരണം രണ്ടാഴ്ചത്തേയ്ക്ക് നിർത്തിവച്ചിരിക്കുകയാണ്. നവംബർ അവസാന വാരം ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ മമ്മൂട്ടി എത്തിയത് ഡിസംബർ രണ്ടാംവാരമാണ്. താരം എളുപ്പത്തിൽ സുഖംപ്രാപിക്കട്ടെയെന്നാശംസിച്ച് ആരാധകർ രംഗത്തെത്തി. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് കൃത്യമായ ജാഗ്രതയും മുൻകരുതലുകളും താരം സ്വീകരിച്ചിരുന്നു.

ചിത്രത്തിന്‍റെ ഒഫിഷ്യല്‍ സ്റ്റില്‍ മമ്മൂട്ടി നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ലിജോ ചിത്രവും സിബിഐ അഞ്ചും കൂടാതെ നവാഗതയായ റത്തീനയുടെ പുഴു, അമല്‍ നീരദിന്‍റെ ഭീഷ്‍മ പര്‍വ്വം എന്നിവയും മമ്മൂട്ടിയുടെ അപ്‍കമിംഗ് പ്രോജക്റ്റുകള്‍ ആണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR MAMMOOTTY TESTED COVID POSITIVE, ACTOR MAMMOOTTY COVID POSITIVE, MAMMOOTTY TESTED COVID POSITIVE IN CBI 5 MOVIE SIE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.