ഏറ്റുമാനൂർ: കള്ള് ഷാപ്പ് ലൈസൻസികൾക്ക് ഒപ്പം സർക്കാർ നിലകൊള്ളുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കോട്ടയം ജില്ലാ കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടോഡി ബോർഡിന്റെ കീഴിൽ സ്ഥലം ഏറ്റെടുത്ത് അത്യുദ്പാദന ശേഷിയുള്ള തെങ്ങ് നട്ടുപിടിപ്പിക്കുമെന്നും വൃത്തിയുള്ള ഷാപ്പ് കെട്ടിടങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.എസ് മോഹൻദാസ് കാഞ്ചന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ആരിശ്ശേരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയരാജ് എറണാകുളം, ജില്ലാ സെക്രട്ടറി ടി.ഡി രമേശൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന ട്രഷറർ ജഗന്നിവാസൻ ചേർപ്പുങ്കൽ, ബോർഡ് അംഗം ഷാജി തോമസ് എന്നിവർ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായി എം.എസ് മോഹൻദാസ് (പ്രസിഡന്റ് ), ടി.ഡി രമേശ് (സെക്രട്ടറി ), കിഷോർ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |