SignIn
Kerala Kaumudi Online
Friday, 29 March 2024 4.58 PM IST

കോളർവാലി കടുവ ഓർമ്മയായി

v

ഭോപ്പാൽ: 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിലൂടെ ഇന്ത്യയിലെമ്പാടും പ്രശസ്തയായ പെൺ കടുവ (17) കോളർവാലി ഓർമ്മയായി. ഇന്നലെ മദ്ധ്യപ്രദേശിലെ പെൻച് കടുവ സംരക്ഷണ കേന്ദ്രത്തിൽ വച്ചായിരുന്നു കോളർവാലി ചത്തത്. ടി 15 എന്നും കോളർവാലി അറിയിപ്പെട്ടിരുന്നു. 2008 മുതൽ 2018 വരെയുള്ള കാലയളവിലാണ് കോളർവാലി 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. റെക്കാഡാണിത്. മരണകാരണമെന്താണെന്ന് വ്യക്തമല്ല. പ്രായാദ്ധിക്യം മൂലം അതീവ ക്ഷീണിതയായിരുന്ന കടുവയെ 14നാണ് അവസാനമായി സഞ്ചാരികൾ കണ്ടത്.

2005ലാണ് കോളർവാലി ജനിച്ചത്. 2008ൽ റേഡിയോ കോളർ കഴുത്തിൽ സ്ഥാപിച്ചതോടെയാണ് ടി 15യ്ക്ക് കോളർവാലിയെന്ന പേര് ലഭിച്ചത്. കോളറിന്റെ പ്രവർത്തനം നിലച്ചതോടെ 2010ൽ മറ്റൊരെണ്ണം വച്ചിരുന്നു. 2018ൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും അവ ചത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MADHYA PRADESHS FAMOUS COLLARWALI TIGRESS, MOTHER TO 29 CUBS, DIES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.