SignIn
Kerala Kaumudi Online
Tuesday, 24 May 2022 4.55 PM IST

ടൊയോട്ടയുടെ കാമ്രിക്ക് ഹൈബ്രിഡ് പെരുമ

toyota

കൊച്ചി: പ്രീമിയം സെഡാൻ ശ്രേണിയിൽ ടൊയോട്ട അവതരിപ്പിച്ച കാമ്രി ഹൈബ്രിഡിന്റെ ഫേസ്‌ലിഫ്‌റ്റ് പതിപ്പ് ഇന്ത്യയിലെത്തി. 41.70 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അകത്തളത്തിലും പുറംമോടിയിലും കാതലായ മാറ്റങ്ങളുണ്ട്. ക്രോമിന്റെ അതിപ്രസരമില്ലെങ്കിലും മിനുക്കവും ഒതുക്കവുമുള്ള ഗ്രില്ലാണ് മുന്നിലെ പ്രധാന മാറ്റം. മുന്നിലെ ബമ്പറിൽ വലുതും വീതിയേറിയതുമായ എയർ ഇൻടേക്ക് ഇടംനേടിയിരിക്കുന്നു. ചുറ്റും ക്രോമിൽതീർത്ത വേലിക്കെട്ടുകളും കാണാം.

അകത്തളം, ആകർഷകം

9-ഇഞ്ച് ഫ്ളോട്ടിംഗ് ഇൻഫോടെയ്‌മെന്റ് സ്ക്രീനാണ് അകത്തളത്തിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധനേടുക. പഴയ എട്ടിഞ്ച് സ്ക്രീനിന് കാമ്രി ഗുഡ്‌ബൈ പറഞ്ഞു. എ.സി വെന്റുകൾ ഇൻഫോടെയ്‌ൻമെന്റ് സ്ക്രീനിന് താഴേക്ക് മാറ്റി. ഡാഷ്ബോർഡ് മൊത്തത്തിൽ ഒതുക്കം നേടിയിട്ടുണ്ട്.

സെന്റർകൺസോളും ആംറെസ്‌റ്റുകളും ഒതുക്കി, പുനഃക്രമീകരിച്ചിരിക്കുന്നു. പുതിയ സോഫ്‌റ്റ്‌വെയറിന്റെ പിന്തുണയുള്ളതാണ് ഇൻഫോടെയ്‌ൻമെന്റ് സംവിധാനം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ളേ പിന്തുണയുമുണ്ട്.

ഫീച്ചർ സമ്പന്നം

ഒറ്റപ്പതിപ്പായതിനാൽ ഫീച്ചറുകളാൽ സമ്പന്നമാണ് പുതിയ കാമ്രി ഹൈബ്രിഡ്. 3-സോൺ ക്ളൈമറ്റ് കൺട്രോൾ, സൺറൂഫ്, ജെ.ബി.എല്ലിന്റെ 9 സ്പീക്കർ ഓഡിയോ സംവിധാനം, പിന്നിൽ പവർ അഡ്ജറ്റബിൾ സീറ്റുകൾ, പിൻസീറ്റ് യാത്രക്കാർക്കായി പവേഡ് സൺഷെയ്ഡുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റിന് മെമ്മറി ഫംഗ്‌ഷൻ, വയർലെസ് ചാർജിംഗ്, റിവേഴ്‌സ് കാമറ, ഒമ്പത് എയർബാഗുകൾ തുടങ്ങിയവ കാണാം.

എൻജിൻ കരുത്ത്

178 ബി.എച്ച്.പി കരുത്തുള്ള 2.5 ലിറ്റർ പെട്രോൾ എൻജിനൊപ്പം 120 എച്ച്.പി കരുത്തോടുകൂടിയ മോട്ടോറുമാണ് പുത്തൻ കാമ്രി ഹൈബ്രിഡിനുള്ളത്. സംയോജിത കരുത്ത് 218 ബി.എച്ച്.പി. സി.വി.ടി ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുണ്ട്.

23.27 km

പുത്തൻ കാമ്രി അവകാശപ്പെടുന്ന മൈലേജ്.

3

സ്‌പോ‌ർട്ട്, എക്കോ, നോർമൽ ഡ്രൈവിംഗ് മോഡുകളുണ്ട്.

പുതിയ നിറം

പുതിയ മെറ്റൽ സ്ട്രീം മെറ്റാലിക്കിന് പുറമേ പ്ളാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ഗ്രാഫിക് മെറ്റാലിക്, റെഡ് മൈക്ക, ആറ്റിറ്റ്യൂഡ് ബ്ളാക്ക്, ബേണിംഗ് ബ്ളാക്ക് നിറഭേദങ്ങളിൽ കാമ്രി ലഭിക്കും.

₹41.70 ലക്ഷം

എക്‌സ്‌ഷോറൂം വില.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, DRIVERS CABIN, TOYOTA CAMRY HYBRID
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.