കൊല്ലം: കേരളത്തിലെ കശുഅണ്ടിയും കയറും കൈത്തറിയും ഉൾപ്പെടുന്ന പരമ്പാഗത വ്യവസായ മേഖലയിലെ നിയമലംഘനവും അടിമത്തവും അവസാനിപ്പിച്ച് തൊഴിലാളികളും മനുഷ്യരാണെന്നും അവരുടെ അവകാശങ്ങൾ നിക്ഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും സമരത്തിലൂടെ തെളിയിച്ച അനശ്വരനായ നേതാവായിരുന്നു സി.എം. സ്റ്റീഫനെന്ന് കൊടിക്കൂന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ ചേർന്ന സി.എം. സ്റ്റീഫൻ അനുസ്മരണവും പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ, എഴുകോൺ നാരായണൻ, അഡ്വ. പി.ജർമിയാസ്, മംഗലത്ത് രാഘവൻ നായർ, വിപിന ചന്ദ്രൻ, എസ്. സുഭാഷ് ചന്ദ്രബോസ്, ബാബു ജി.പട്ടത്താനം, ബോബൻ ജി.നാഥ്, ജയകൃഷ്ണൻ, രതീഷ് കിളിത്തട്ടിൽ, നാവായിക്കുളം നടരാജൻ, എരുവ വിജയകുമാർ എന്നിവർ സംസാരിച്ചു. സി.എം. സ്റ്റീഫനെക്കുറിച്ച് പുസ്തകമെഴുതിയ വി.ടി. കുരീപ്പുഴ, എച്ച്. അൻവർസേട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |