അടൂർ : അടൂർ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപക - രക്ഷാകർത്തൃ സമിതി വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.ഹരിപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പ്രിൻസിപ്പൽ സജി വറുഗീസ്, പ്രഥമാദ്ധ്യാപകൻ കെ.വിമൽ കുമാർ, സ്റ്റാഫ് സെക്രട്ടറി പി.ആർ.ഗിരീഷ്, ബിനോയി സ്കറിയ, ഡി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ഹരിപ്രസാദ് (പ്രസിഡന്റ്), സുനിൽ മൂലയിൽ ( വൈസ് പ്രസിഡന്റ്), സജി വറുഗീസ് (സെക്രട്ടറി), എൻ.സുരേഷ് (ജോ. സെക്രട്ടറി), കെ.വിമൽ കുമാർ (ഖജാൻജി), അഡ്വ.കെ.ബി.രാജശേഖരക്കുറുപ്പ് (എസ്.എം. സി ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |