SignIn
Kerala Kaumudi Online
Thursday, 18 April 2024 9.15 PM IST

മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക : കെ.എസ്.ടി.എ

presi-pg-anandan
പി. ജി. ആനന്ദൻ പ്രസിഡന്റ്

പത്തനംതിട്ട: മതനിരപേക്ഷതയും ജനകീയതയും മുഖമുദ്ര യായ കേരള വിദ്യാഭ്യാസ മാതൃക ശക്തിപ്പെടുത്താൻ കെ.എസ്.ടി.എ ജില്ലാസമ്മേളനം ആഹ്വാനം ചെയ്തു. മതസൗഹാർദ്ദം നിലനിറുത്തുകയും ഇതര മതവിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നതലമുറ വിദ്യാഭ്യാസത്തിലൂടെ വളർന്നുവരണം. കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ പൊതുവിദ്യാലയങ്ങൾ ശാക്തീകരിക്കപ്പെടണം.ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക,, പാഠ്യപദ്ധതി പരിഷ്‌കരണം ത്വരിതപ്പെടുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പി. ജി. ആനന്ദൻ പ്രസിഡന്റ്,

ബിനു ജേക്കബ് നൈനാൻ സെക്രട്ടറി
കോഴഞ്ചേരി: കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി പി.ജി.ആനന്ദനെയും സെക്രട്ടറിയായി ബിനു ജേക്കബ് നൈനാനെയും കോഴഞ്ചേരിയിൽ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. എസ്. ശൈലജകുമാരിയാണ് ട്രഷറർ. എസ് .രാജേഷ്, കെ.എൻ.അനിൽകുമാർ, ബിജി കെ.നായർ, എസ്‌. ജ്യോതിഷ് (വൈസ്പ്രസിഡന്റുമാർ), എം.ദീപ്തി, ഗണേശ് റാം, എ.കെ.പ്രകാശ്, എം.സാബിറാ ബീവി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.