പോത്തൻകോട്: കരൂർ ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ നടന്ന സംസ്ഥാനതല സബ്ജൂനിയർ നെറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ഒന്നാം സ്ഥാനത്തെത്തി. ആലപ്പുഴയെ പരാജയപ്പെടുത്തിയാണ് എറണാകുളം ഒന്നാം സ്ഥാനം നേടിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം വിജയിച്ചത്. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികൾ ലോക ബോക്സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെ.സി. ലേഖ വിതരണം ചെയ്തു. സമാപന സമ്മേളനം ജില്ലാപ്പഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഡി. വിമൽകുമാർ അദ്ധ്യക്ഷനായി. കേരള നെറ്റ് ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. നജിമുദ്ദീൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റെ് അനിതകുമാരി, പി.ടി.എ പ്രസിഡന്റ് എം.എ. ഉറൂബ്, സ്കൂൾ മാനേജർ പി.പ്രവീൺ, കേരള നെറ്റ് ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റെ് ഡോ.പി.ടി. സെയ്നുദ്ദീൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ഡിസ്ട്രിക്ട് നെറ്റ്ബാൾ അസോസിയേഷൻ, എൽ.വി.എച്ച് എസ് പോത്തൻകോട്, റോട്ടറി ക്ലബ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |