മലപ്പുറം : സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി എതിർക്കുന്ന പ്രതിപക്ഷത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രചരണം നടത്തുമെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. കോട്ടക്കുന്ന് വ്യാപാര ഭവനിൽ എൻ.സി.പി.ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.റയിൽ പോലുള്ള വൻകിട പദ്ധതികളെ കോൺഗ്രസും ബി.ജെ.പിയും മതമൗലികവാദികളും ഒത്തുചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇത് തിരിച്ചറിയാനുള്ള കഴിവ് കേരള ജനതയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഒരാളും രാഷ്ട്രീയത്തിന്റെ പേരിൽ കൊലക്കത്തിക്ക് ഇരയാകേണ്ടവരല്ല. രാഷ്ട്രീയ കൊലപാതകം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടിയെടുത്ത് കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പിയം സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.ജി.രവീന്ദ്രൻ പ്രൊഫ. ജോബ് കാട്ടൂർ ഡോ.സി.പി.കെ.ഗുരുക്കൾ, ആലീസ് മാത്യു, പി.വി. അൻവർ, ഹംസ പാലൂർ, വിളയിൽ സുരേന്ദ്രൻ ,എം.സി.ഉണ്ണികൃഷ്ണൻ, ഇ എ മജീദ്, എം.സി.ഉണ്ണികൃഷ്ണൻ, ലീന, മുഹമ്മദലി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |