പരപ്പനങ്ങാടി: വൃക്കയും പാൻക്രിയാസും തകരാറിലായ നെടുവ കോവിലകം റോഡ് കുറുങ്ങോടത് സദാശിവൻ -വിജയലക്ഷ്മി ദമ്പതികളുടെ രണ്ടു മക്കളുടെ ചികിത്സക്കായി ചെട്ടിപ്പടി ബെൻ സ്റ്റാർ ട്രേഡേഴ്സ് ഉടമകൾ സഹായ തുക കൈമാറി. ചെക്ക് കമ്മറ്റി ചെയർമാൻ കൂടിയായ മുനിസിപ്പൽ ചെയർമാൻ എ.ഉസ്മാന് കൈമാറി .രണ്ടു മക്കളുടെയും ചികിത്സക്കായി ഒരു കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡിവിഷൻ കൗൺസിലർ സി.ജയദേവൻ, കമ്മിറ്റി അംഗങ്ങളായ ടി.വി.സുചിത്രൻ, സി.ബാലഗോപാലൻ, രമേശൻ, യു.വി.സാജൻ, മനേഷ്, സ്ഥാപന ഉടമകളായ ബെന്നി, ബിനോയ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |