മലപ്പുറം: മലപ്പുറം മേൽമുറി 27 നൂറേങ്ങൽമുക്ക് യൂത്ത് ലീഗ് ചിറക് യൂണിറ്റ് സംഗമം ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ പരസ്പര സഹായവും സ്വയം സംരഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന കുടുംബശ്രീ സംവിധാനത്തെ അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ച് കമ്യൂണിസ്റ്റ് വത്ക്കരിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. പി.എ മുഹമ്മദ് അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ വാഫി കാടാമ്പുഴ മുഖ്യപ്രഭാഷണം നടത്തി. മന്നയിൽ അബൂബക്കർ, അഷ്രഫ് പാറച്ചോടൻ, എൽ.വി.ഷെരീഫ് വാഫി, സിദ്ധീഖ് നൂറേങ്ങൽ, എൻ.മുസ്തഫ, ഷഫീഖ് തെക്കോടൻ , ഷാഫി കാടേങ്ങൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |