തൃക്കരിപ്പൂർ: എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ആൻഡ് വില്ലേജ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആലുംവളപ്പിൽ നടന്നുവരുന്ന ജൂനിയർ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പിൽ ഇന്ത്യൻ - ഐ.എസ്.എൽ താരങ്ങളായ മുഹമ്മദ് റാഫിയും, ആസിഫ് കോട്ടയിലും സന്ദർശനം നടത്തി കളിയനുഭവങ്ങൾ പങ്കുവെച്ചു. ചടങ്ങിൽ മുഹമ്മദ് റാഫി ജേർസി പ്രകാശനവും ആസിഫ് കോട്ടയിൽ കുട്ടികൾക്കുള്ള ജേഴ്സി വിതരണ ഉദ്ഘാടനവും നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ദാമോദരൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കോച്ച് വി.വി. ഗണേശൻ, ക്യാമ്പ് ഡയറക്ടറും സംസ്ഥാന താരവുമായ സി. തമ്പാൻ, സന്തോഷ് ട്രോഫി താരങ്ങളായ എ. പ്രവീൺ കുമാർ, ടി. സജിത്, എം.നജേഷ് മുട്ടത്ത്, ഡി.എഫ്.എ. വൈസ് പ്രസിഡന്റ് കെ. രാജൻ, കെ.ചന്ദ്രൻ, സി. ബാലകൃഷ്ണൻ സംസാരിച്ചു. കെ. ഗോവിന്ദൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |