തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന. സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷൈല കെ. ജോൺ ഉദ്ഘാടനം ചെയ്തു. ട്വിങ്കിൾ പ്രഭാകരൻ, എ. സബൂറ, എസ്. മിനി, ലേഖ മോൾ, വത്സമ്മ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |