SignIn
Kerala Kaumudi Online
Saturday, 20 April 2024 7.47 AM IST

സ്കൂൾ പ്രവർത്തനം : മന്ത്രിയുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: സ്കൂൾ പ്രവർത്തന ക്രമീകരണവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി ഇന്ന് രാവിലെ 11 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

തുടർ സ്കൂൾ പ്രവർത്തനം എങ്ങനെയായിരിക്കണം, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ എന്തെല്ലാമാവണം തുടങ്ങിയ കാര്യങ്ങളാവും പ്രധാനമായും ചർച്ച ചെയ്യുക. എസ്.എസ്.എൽ.സി , പ്ളസ് ടു പരീക്ഷാ നടത്തിപ്പിൽ പാലിക്കേണ്ട കർശന സുരക്ഷാ നിർദ്ദേശങ്ങളും ചർച്ച ചെയ്തേക്കും. സ്കൂളുകൾക്കു മുന്നിൽ സാനിട്ടൈസർ സ്ഥാപിക്കൽ, ഓരോ ക്ളാസ്റൂമും ദിവസവും അണു വിമുക്തമാക്കൽ, കുട്ടികൾക്കായി ബയോ ബബിൾ സംവിധാനം തുടരൽ, ഒരു ബെഞ്ചിൽ എത്ര കുട്ടികൾ, ഒന്നു മുതൽ ഒൻപതു വരെ ക്ളാസിലുള്ള അദ്ധ്യാപകർ സ്കൂളിൽ വരേണ്ടതുണ്ടോ, ഓൺലൈൻ ക്ളാസുകളുടെ ക്രമീകരണം, പത്ത് മുതൽ പ്ളസ് ടു വരെയുള്ള കുട്ടികൾക്ക് വാക്സിനേഷന് സ്കൂളുകളിൽ സൗകര്യം ഒരുക്കൽ, കൊവിഡ് ബാധിതരായ കുട്ടികൾക്ക് പി.പി.ഇ കിറ്റ് ധരിച്ച് പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം , പരീക്ഷാ സമയക്രമീകരണം തുടങ്ങിയവ ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും.വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടും ചർച്ചയായേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.