SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.59 PM IST

ടി.പി.ആർ 30.55%, 18,123 രോഗികൾ

covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന നിരക്ക് 30ശതമാനം കടന്നു. ഇന്നലെ 30.55 ശതമാനമാണ് ടെസ്റ്ര് പോസിറ്റിവിറ്റി നിരക്ക്. 18,123 പേർ രോഗികളായി. 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് 3917പേരും എറണാകുളത്ത് 3204 പേരുമാണ് രോഗബാധിതരായത്. തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ ആയിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ എട്ടു മരണങ്ങളും അപ്പീൽ നൽകിയ 150 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 17,627 പേർ സമ്പർക്കരോഗികളാണ്. 234 പേരുടെ ഉറവിടം വ്യക്തമല്ല.

149 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.