SignIn
Kerala Kaumudi Online
Monday, 23 May 2022 9.28 PM IST

'ഫാം 2 മലബാർ 500'ടൂർ ഓപ്പറേറ്റർമാരുടെ ആദ്യ സംഘം ഇന്ന് കണ്ണൂരിൽ

ss

തിരുവനന്തപുരം:മലബാറിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ ലോകസഞ്ചാരികളെ ബോദ്ധ്യപ്പെടുത്താൻ രാജ്യാന്തരതലത്തിലുള്ള ടൂർ ഓപ്പറേറ്റർമാരെ എത്തിക്കുന്നതിന്റെ ഭാഗമായി ആദ്യ സംഘം ഇന്ന് കണ്ണൂരിൽ എത്തും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ 'ഫാം 2 മലബാർ 500' പദ്ധതിയുടെ ഭാഗമായാണിത്. 'മിസ്റ്റിക്കൽ മലബാർ' എന്ന പേരിലുള്ള ഫെമിലിയറൈസേഷൻ ടൂറിനു നേതൃത്വം നൽകുന്നത് നോർത്ത് മലബാർ ചേംബർ ഒഫ് കൊമേഴ്സാണ്. ഫാം 2 മലബാർ പദ്ധതിയുടെ ലോഗോ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ടൂറിസം അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വി വേണു, ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് എന്നിവർ സന്നിഹിതരായിരുന്നു.കേരളത്തിലെത്തുന്ന സഞ്ചാരികളെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽക്കൂടി എത്തിക്കാൻ ലക്ഷ്യമിട്ടാണ് 500 ടൂർ ഓപ്പറേറ്റർമാരെ ഒരു വർഷത്തിനിടെ മലബാറിൽ എത്തിക്കാൻ വിനോദസഞ്ചാര വകുപ്പ് പദ്ധതിയിട്ടത്. മലബാറിന്റെ സാംസ്‌കാരിക, ഭക്ഷണ വൈവിദ്ധ്യവും മറ്റു പ്രത്യേകതകളും ഇവരെ പരിചയപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പൂനെ, മുംബയ്, കോലാപൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള 70 ഓപ്പറേറ്റർമാരാണ് ഇന്നെത്തുന്നത്. നാളെ രാവിലെ 8 മുതൽ രാത്രി 10 വരെ പുതിയതെരുവിലെ മാഗ്നറ്റ് ഹോട്ടിലിലാണ് കാരവനുകളും ക്യാമ്പിംഗ് ട്രക്കുകളും കാണാൻ സൗകര്യമൊരുക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOGO
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.