പാലക്കാട്: തെങ്ങിൽ നിന്നും വീണ് യുവാവിന് പരിക്കേറ്റു. രാമശ്ശേരി കോവിൽപാളയം സ്വദേശി ശിവൻ (45)നാണ് 12 അടി ഉയരമുള്ള തെങ്ങിനു മുകളിൽ നിന്നും വീണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് 5.45ന് ആയിരുന്നു സംഭവം. തേങ്ങയിടാൻ കയറിയ ശിവൻ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. കഞ്ചിക്കോട് ഉമ്മിണികുളം ഫ്രണ്ട്സ് അവന്യൂവിൽ എം.സുരേഷ് കുമാറിന്റെ വീടിനു സമീപത്തെ തെങ്ങിൽ കയറിയപ്പോഴാണ് അപകടമുണ്ടായത്. കഞ്ചിക്കോട് അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പരിക്കേറ്റയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |