ചേർത്തല: സർക്കാർ ജീവനക്കാരായ ദമ്പതികൾ പച്ചക്കറി കൃഷിയിലേയ്ക്ക്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡ് ചെറുവള്ളിശേരി മാപ്പിളപറമ്പ് ചിറയിൽ അനിലേഷ്, ശ്രീജ എന്നിവരാണ് വീടിനോട് ചേർന്ന പുരയിടത്തിൽ ഡ്രിപ്പ് ഇറിഗേഷൻ രീതിയിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. ആലപ്പുഴ പൊതുമരാമത്ത് ഓഫീസിലെ ഉദ്യോഗസ്ഥനായ അനിലേഷും, കോട്ടയം ഇടയാഴം പി.എച്ച്.സിയിലെ ഉദ്യോഗസ്ഥയായ ശ്രീജയും ഒഴിവു സമയങ്ങളിലാണ് കൃഷിക്ക് സമയം കണ്ടെത്തുന്നത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി.
തൈ നടീൽ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുദർശാനാഭായി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം അനിതാ തിലകൻ, വാർഡ് അംഗം ഷീബ, കൃഷി ഓഫീസർ അശ്വതി വിശ്വനാഥ്, ആലപ്പുഴ പൊതുമരാമത്ത് വകുപ്പിലെ ഓഫീസർ ശ്യാം, സി.പി.എം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്. രാധാകൃഷ്ണൻ, പി.കെ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |