SignIn
Kerala Kaumudi Online
Friday, 19 April 2024 7.37 PM IST

സെർവർ മയക്കത്തിൽ, സപ്ലൈ ഓഫീസുകളിൽ പൂരത്തിരക്ക്

t

കൊല്ലം: സെർവർ തകരാറിലായതോടെ, വിവിധ ആവശ്യങ്ങൾക്ക് ഉപഭോക്താക്കൾ നേരിട്ടെത്തുന്നതിനാൽ താലൂക്ക് സപ്ലൈ ഓഫീസുകളിൽ വൻതിരക്ക്. വകുപ്പിന്റെ സെർവർ തകരാറിനൊപ്പം ട്രഷറിയുടെ സെർവറിലും പ്രശ്നങ്ങളാണ്. ഫീസിനത്തിൽ അടയ്ക്കുന്ന തുക അക്കൗണ്ടിൽ കുറവ് വന്നാലും ഫീസ് അടച്ചതായി ട്രഷറി സൈറ്റുകളിൽ കാണിക്കുന്നില്ല. ഓഫീസിൽ നേരിട്ടെത്തിയാൽ പരിഹാരമുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് മിക്കവരും എത്തുന്നത്. ഉപഭോക്താക്കൾ നേരിട്ട് ഓഫീസുകളിൽ എത്തേണ്ടെന്ന സർക്കാർ ഉത്തരവും കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളും അവഗണിച്ചാണ് ഈ തിക്കിത്തിരക്ക്.

പുസ്തക രൂപത്തിലുള്ളവയ്ക്ക് പകരം എ.ടി.എം മാതൃകയിലും ഇതേ വലിപ്പത്തിൽ പ്ളാസ്റ്റിക് ലാമിനേഷൻ നടത്തിയതുമായ റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം തേടുന്നവരാണ് എത്തുന്നവരിൽ അധികവും. കാർഡിലെ തെറ്റുതിരുത്തൽ, മൊബൈൽ നമ്പർ മാറ്റം, പ്രിന്റ് പാസ്‌വേഡ് ലഭ്യമാകാതിരിക്കൽ, പുതിയ അംഗങ്ങളെ ചേർക്കൽ എന്നിവയ്‌ക്കെല്ലാം ഉപഭോക്താക്കൾ നേരിട്ട് ഓഫീസുകളിൽ എത്തുകയാണ്. ഇവയെല്ലാം അക്ഷയകേന്ദ്രങ്ങൾ മുഖേനയോ സ്വന്തമായോ മാത്രം ചെയ്‌താൽ മതിയാവും. നിലവിലുള്ള തകരാർ വേഗത്തിൽ പരിഹരിക്കുമെന്നും തുടർന്നുള്ള കാലതാമസം മാത്രമാണ് ഇപ്പോഴുള്ളതെന്നും അധികൃതർ അറിയിച്ചു.

# ഉണരുന്നത് രാത്രിയി​ൽ!

രാത്രി വൈകിയുള്ള സമയങ്ങളിൽ സെർവർ പ്രവർത്തിക്കും. അതുകൊണ്ടുതന്നെ രാത്രിയിൽ അപേക്ഷകൾ തീർപ്പാക്കുന്ന ജോലികൾ ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നുണ്ട്. അപേക്ഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു.

# പ്രിന്റ് പാസ്‌വേഡ് ലഭ്യമായില്ലെങ്കിൽ

റേഷൻകാർഡ് പി.ഡി.എഫ് ഫയൽ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനായി പാസ്‌വേഡ് ലഭ്യമായില്ലെങ്കിൽ അപേക്ഷകന്റെ ആവശ്യപ്രകാരം താലൂക്ക്, സിറ്റി റേഷനിംഗ് ഓഫീസർമാരുടെ ലോഗിനിലുള്ള സെർച്ച് പാസ്‌വേഡ് പേജിൽ റേഷൻകാർഡ് നമ്പർ നൽകിയാൽ പാസ്‌വേഡ് ലഭ്യമാകും. ഫോൺ, ഇ-മെയിൽ വഴി പാസ്‌വേഡ് ആവശ്യപ്പെടുന്നതി​ന്റെ ആധികാരികതയിൽ സംശയമുണ്ടെങ്കിൽ റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ വിവരങ്ങളുമായി ഒത്തുനോക്കിയശേഷം പാസ്‍വേഡ് നൽകും. ഫോൺ, ഇ-മെയിൽ വഴി മാത്രമായിരിക്കും ഇത്തരം സേവനം ലഭ്യമാകുക. ഈ സേവനത്തിനായി ഓഫീസുകളിൽ നേരിട്ടെത്തേണ്ട ആവശ്യമില്ല.

റേഷൻകാർഡുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾ ഓഫീസുകളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കണം. സെർവർ തകരാർ മൂലമാണ് അപേക്ഷകളിൽ തീർപ്പുണ്ടാക്കാൻ കാലതാമസമുണ്ടാവുന്നത്. തകരാർ പരിഹരിച്ച് അപേക്ഷകൾ വേഗത്തിൽ തീർപ്പുണ്ടാകുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്

സി.വി. മോഹൻകുമാർ, ജില്ലാ സപ്ലൈ ഓഫീസർ

# താലൂക്കുതല ഓഫീസർമാരുടെ ഫോൺ നമ്പറുകൾ

താലൂക്ക്, സപ്ലൈ ഓഫീസർ, അസിസ്റ്റന്റ് സപ്ലൈ ഓഫീസർ

 കൊല്ലം: 9188527339, 9188527427, 9188527428

 പുനലൂർ: 9188527340, 9188527429

 കൊട്ടാരക്കര: 9188527341, 9188527430, 9188527431

 കരുനാഗപ്പള്ളി: 9188527342, 9188527432, 9188527433

 പത്തനാപുരം: 9188527343, 9188527434

 കുന്നത്തൂർ: 9188527344, 9188527435

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.