SignIn
Kerala Kaumudi Online
Wednesday, 25 May 2022 6.00 PM IST

അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡ്, പി.ജെ.തോമസിന്റെ സ്മരണയിൽ യാത്ര തുടരാം

road-
അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡ്

കോന്നി : അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിന് മുൻ എം.എൽ.എ പി.ജെ.തോമസിന്റെ പേര് നൽകണമെന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. കോന്നി പഞ്ചായത്തിലെ അട്ടച്ചാക്കലിൽ നിന്ന് തുടങ്ങി വടശേരിക്കര പഞ്ചായത്തിലെ കുമ്പളാംപൊയ്കയിൽ അവസാനിക്കുന്ന 13 കിലോമീറ്റർ റോഡ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുമാണ്. 1979 ഒക്ടോബർ 2ന് അടിയന്തരാവസ്ഥ സമയത്ത് കോന്നി എം.എൽ.എ ആയിരുന്ന പി.ജെ.തോമസിന്റെ നേതൃത്വത്തിൽ ജനകീയ മുന്നേറ്റത്തിൽ പിറവിയെടുത്ത റോഡാണിത്. അന്ന് അട്ടച്ചാക്കലിൽ നിന്ന് തുടങ്ങുന്ന ഇടുങ്ങിയ ഗ്രാമീണ റോഡ് ചെങ്ങറ വരെയും പുതുക്കുളത്ത് നിന്ന് തുടങ്ങുന്ന ഹാരിസൺസ് കമ്പനിയുടെ റോഡ് ചെറത്തിട്ട ജംഗ്ഷൻ വരെയും എത്തി നിൽക്കുകയായിരുന്നു. ഈ റോഡുകളെ ബന്ധിപ്പിച്ചാൽ കോന്നി, റാന്നി നിയമസഭാ മണ്ഡലങ്ങളിലെ ജങ്ങൾക്ക് പ്രയോജനപ്രദമാകുമെന്നും അതിനായി സ്ഥലം വിട്ടുതരണമെന്നും ആവശ്യപ്പെട്ടു പി.ജെ. തോമസ് ഹാരിസൺസ് കമ്പനിയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിലെത്തി നിവേദനം നൽകിയിട്ടും അനുകൂല നിലപാടുണ്ടായില്ല. എന്നാൽ പി.ജെ.തോമസ് പിൻമാറാൻ ഒരുക്കമായിരുന്നില്ല. കോന്നി പഞ്ചായത്ത് മെമ്പറായിരുന്ന പി.ഇ.മത്തായിയുടെ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ചു റോഡ് വെട്ടുകയായിരുന്നു. 1979ലെ ഗാന്ധിജയന്തിദിനത്തിൽ പി.ജെ.തോമസ് ഹാരിസൺസ് കമ്പനിയുടെ ആദ്യത്തെ തേയിലച്ചെടി വെട്ടിമാറ്റി, പിന്നാലെ നാട്ടുകാരും. അന്നത്തെ കൊല്ലം ജില്ലാപൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ജനകീയ മുന്നേറ്റത്തെ തടയാൻ കഴിഞ്ഞില്ല. ഹാരിസൺസ് കമ്പനി പി.ജെ തോമസിനെ ഒന്നാംപ്രതിയാക്കി വെട്ടിമാറ്റിയ തേയിലച്ചെടി ഒന്നിന് 40 ബ്രിട്ടീഷ് പൗണ്ട് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈകോടതിയിൽ കേസ് കൊടുത്തെങ്കിലും റോഡ് നാട്ടുകാരുടെ ആവശ്യമാണെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. 13 കിലോമീറ്റർ ദൂരമുള്ള റോഡിലെ നാലുകിലോമീറ്റർ ഹാരിസൺസ് മലയാളം പ്ലാന്റേഷനിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ റോഡ് 18 കോടിരൂപ മുടക്കി ബിഎം ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിച്ചു. പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിൽ പണികൾ നടക്കുന്നതിനാൽ തമിഴ്‍നാടിന്റെ തെക്കൻ ജില്ലകളിൽ നിന്നും, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും വരുന്ന ശബരിമല തീർത്ഥാടകർ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. റോഡിന് പി.ജെ.തോമസിന്റെ നാമകരണം നടത്തണമെന്ന് ചെങ്ങറ സൗഹൃദവേദി ആവശ്യപ്പെട്ടു. കൺവീനർ എബ്രഹാം ചെങ്ങറ അദ്ധ്യക്ഷത വഹിച്ചു. പി.എം.സാമുവേൽ, എം.ടി. ഈപ്പൻ, എം.ടി.ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.