SignIn
Kerala Kaumudi Online
Thursday, 25 April 2024 10.00 AM IST

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൂടുതൽ ക്രമീകരണം, ആരോഗ്യം വീണ്ടെടുക്കാൻ 79 ലക്ഷം

pathanamthitta

പത്തനംതിട്ട : നാഷണൻ ഹെൽത്ത് മിഷന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൂടുതൽ ക്രമീകരണങ്ങൾ ഒരുങ്ങുന്നു. ഒ.പി വിഭാഗത്തിൽ ക്യൂ നിന്ന് ടിക്കറ്റുകൾ എടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ മാറ്റംവരും. പകരം ടോക്കൺ വെൻഡിംഗ് മെഷീനുകൾ ഉപയോഗപ്പെടുത്തി ക്രമീകരണം ഒരുക്കും. സിവിൽ, ഇലക്ട്രിക്കൽ നിർമ്മാണ പ്രവർത്തികൾ, രജിസ്ട്രേഷൻ സെന്റർ, കാത്തിരിപ്പ് കേന്ദ്രം, പഴയകെട്ടിടങ്ങളുടെ നവീകരണം, എക്സിറ്റ് കൗണ്ടർ, സെക്യുരിറ്റി റൂം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കൂടാതെ ആശുപത്രിയിൽ ആവശ്യമായ വീൽ ചെയർ, മെഡിക്കൽ ട്രോളി, കോഫി വെൻഡിംഗ് മെഷീൻ, സൗണ്ട് സിസ്റ്റം എന്നിവയും ക്രമീകരിക്കും. 79 ലക്ഷം രൂപയുടെ പദ്ധതിയാണിത്.

ടോക്കൺ വെൻഡിംഗ് മെഷീൻ

ഒ.പി. കൗണ്ടർ, ഒ.പി റൂം, ലാബ്, ഫാർമസി എന്നിവിടങ്ങളിൽ ടോക്കൺ സംവിധാനം ഉണ്ടാകും. ജനറൽ ആശുപത്രിയിൽ രോഗികൾ ക്യൂ നിന്ന് സമയം പാഴാക്കുന്നതൊഴിവാക്കാനുള്ള ശ്രമം കൂടിയാണിത്. എന്നാൽ രോഗികൾ ഒരുമിച്ചെത്തുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുമുണ്ട്. പ്രൈമറി, സെക്കൻഡറി, കാത്തിരിപ്പ് സ്ഥലങ്ങളിൽ വെൻഡിംഗ് മെഷീനുകൾ ഉണ്ടാകും. ആദ്യം ടോക്കൺ എടുത്തതിന് ശേഷം ടിക്കറ്റ് എടുത്ത് കാത്തിരിക്കണം. ഡോക്ടർ നമ്പർ പറയുന്നത് അനുസരിച്ച് ഒ.പി റൂമിലേക്കും ശേഷം ഡോക്ടറുടെ റൂമിലേക്കും എത്തണം. ഒരേസമയം നിശ്ചിത ടോക്കൺ നമ്പറുകൾ മാത്രമേ അനുവദിക്കു. ടോക്കൺ നമ്പർ വിളിക്കുന്നതനുസരിച്ച് കൗണ്ടറിലെത്തിയാൽ മതി. അനാവശ്യമായി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.

"പദ്ധതി വേഗത്തിൽ പൂർത്തിയാക്കും. മെഷീനുകൾ എല്ലാം എത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളടക്കം ഉൾപ്പെടുത്തിയ പദ്ധതിയാണ്. ക്യൂ ഒഴിവാക്കി തിരക്ക് നിയന്ത്രിക്കാൻ സാധിക്കും. ആദ്യഘട്ടത്തിൽ ആളുകൾക്ക് ബോധവൽക്കരണം നൽകാൻ ജീവനക്കാരെ ക്രമീകരിക്കും."

ഡോ.ശ്രീകുമാർ

എൻ.എച്ച്.എം ഡി.പി.എം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.