SignIn
Kerala Kaumudi Online
Thursday, 26 May 2022 10.16 AM IST

ഇന്ത്യയിലാദ്യമായി മെറ്റാവേഴ്സ് വിവാഹസൽക്കാരവുമായി ദമ്പതികൾ

metaverse

ചെന്നൈ:ഇന്ത്യയിലാദ്യമായി വിവാഹസൽകാരം മെറ്റാവേഴ്സിൽ സംഘടിപ്പിക്കാനൊരുങ്ങി തമിഴ്നാട്ടിൽ നിന്നുള്ള ദമ്പതിമാർ.

ദിനേശ് എസ്.പിയും ജനഗനന്ദിനി രാമസ്വാമിയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയിൽ ശിവലിംഗപുരം ഗ്രാമത്തിൽ വച്ചാണ് നടക്കുന്നത്. എന്നാൽ വിവാഹസൽക്കാരം ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങളും പങ്കെടുക്കാവുന്ന രീതിയിൽ മെറ്റാവേഴ്സിലൂടെ നടത്താൻ തയ്യാറെടുത്തിരിക്കുകയാണ് ഇവർ. ജെ.കെ റൗളിംഗിന്റെ ഹാരി പോട്ടർ പരമ്പരയിലെ ഹോഗ്‌വാട്‌സ് തീം അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ സത്ക്കാരം ഒരുക്കിയിരിക്കുന്നത്.

ഐ.ഐ.ടി മദ്രാസിലെ പ്രൊജക്റ്റ് അസോസിയേറ്റായി ജോലി ചെയ്യുന്ന ദിനേശ് തന്റെ വിവാഹം മെറ്റാവേഴ്‌സിലൂടെ സംഘടിപ്പിക്കുന്നതിനെ പറ്റി ജനഗനന്ദിനിയോട് അഭിപ്രായം ആരാഞ്ഞു. ജനഗനന്ദിനിയ്ക്കും ആശയം ഇഷ്ടപ്പെട്ടു.

ഞാൻ ക്രിപ്‌റ്റോ, ബ്ലോക്ക്‌ചെയിൻ ടെക്‌നോളജിയിൽ ഏർപ്പെട്ടിരുന്ന ആളാണ്, കഴിഞ്ഞ ഒരു വർഷമായി ക്രിപ്‌റ്റോകറൻസിയുടെ ഭാഗമായ എതെറിയം ഖനനം ചെയ്യുന്നു. ബ്ലോക്ക്‌ചെയിൻ മെറ്റാവേഴ്‌സിന്റെ അടിസ്ഥാന സാങ്കേതികവിദ്യയായതിനാൽ വിവാഹം നിശ്ചയിച്ചപ്പോൾ, മെറ്റാവേഴ്സിൽ റിസപ്ഷൻ നടത്തിയാലോ എന്ന് ചിന്തിച്ചെന്ന് ദിനേശ് പറഞ്ഞു.

വിവാഹ സൽക്കാരം എങ്ങനെയായിരിക്കുമെന്ന് കാണിക്കാൻ ദിനേശ് ട്വിറ്ററിലൂടെ "ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്സ് വിവാഹം" എന്ന ആശയത്തോടെ ഒരു വീഡിയോയും പങ്കുവച്ചു.

 എന്താണ് മെറ്റാവേഴ്സ്

യഥാർത്ഥലോകത്തിന്റെ ത്രിഡി പതിപ്പായ വെർച്വൽ ലോകത്ത് സ്വന്തമായ അവതാറുകളായി മനുഷ്യർ ഇടപഴകുന്നു. ഓൺലൈൻ ഇടപെടലും ത്രിഡി, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റിയും ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവഴ്‌സ്. ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേഡ് വെർച്വൽ സ്പേസ് ആയിരിക്കുമത്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനാവും. ഓരോരുത്തർക്കും വെർച്വൽ രൂപമുണ്ടാവും . പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. ഇന്റർനെറ്റിൽ സാദ്ധ്യമായതെല്ലാം ഓഗ്മെന്റഡ് റിയാലിറ്റി വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ മെറ്റാവേഴ്‌സിലൂടെ അനുഭവിക്കാം. ഓഗ്‌മെന്റഡ് റിയാലിറ്റി, ബ്ലോക്ക്‌ചെയിൻ, വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യയിലെ ഒന്നിലധികം ഘടകങ്ങളുടെ സംയോജനമാണ് മെറ്റാവേഴ്സിന് പിന്നിലുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, METAVERSE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.