തൃശൂർ : ആരോഗ്യശാസ്ത്ര സർവകലാശാല ഫെബ്രുവരി ഇരുപത്തിമൂന്നു മുതലാരംഭിക്കുന്ന രണ്ടാം വർഷ എം.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇരുപത്തഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 335 രൂപ സൂപ്പർ ഫൈനോടെ ഫെബ്രുവരി ഒന്ന് വരേയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
ജനുവരി പത്തൊൻപതു മുതലാരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഇരുപത്തഞ്ചിന് തുടങ്ങുന്ന നാലാം വർഷ ബി.എസ്സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക്, 2021 ആഗസ്റ്റിലെ ഒന്നാം വർഷ ബി.എസ്സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ വിജയിച്ച് അർഹത നേടിയ വിദ്യാർത്ഥികൾക്ക്, 18, 19 തീയതികളിൽ പിഴ കൂടാതെ ബന്ധപ്പെട്ട കോളേജുകൾ മുഖേന പരീക്ഷാ രജിസ്‌ട്രേഷൻ നടത്താം.
ആഗസ്റ്റിൽ നടത്തിയ ഒന്നാം വർഷ ബി.എസ്സി നഴ്‌സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും, സ്‌കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി 29ന് അകം അപേക്ഷിക്കേണ്ടതാണ്.