ന്യൂഡൽഹി: രാജ്യത്ത് 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ മാർച്ചിൽ നൽകിത്തുടങ്ങും. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യവാരമോ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ ഇന്ത്യയുടെ (എൻ.ടി.എ.ജി.ഐ) കൊവിഡ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ. അറോറ പറഞ്ഞു.
12 വയസിനു താഴെയുള്ള കുട്ടികൾക്ക് സെപ്തംബറിൽ വാക്സിൻ നൽകി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 15-18 വയസുള്ള 7.4 കോടി കൗമാരക്കാരുടെ ആദ്യ ഡോസ് ജനുവരി അവസാനത്തോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതുവരെ 3.5 കോടിപേർ ആദ്യഡോസ് സ്വീകരിച്ചു. രണ്ടാമത്തെ ഡോസ് ഫെബ്രുവരി അവസാനത്തോടെ നൽകി ത്തുടങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞു.