SignIn
Kerala Kaumudi Online
Friday, 19 April 2024 4.33 PM IST

കൊവിഡ്: പ്രതിദിന രോഗികൾ 20,000 കടന്നു

covid

 33.07% ടി.പി.ആർ, തലസ്ഥാനത്ത് 5000 കവിഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികൾ വീണ്ടും 20,000 കടന്നു. ഇന്നലെ 22,946 പേരാണ് രോഗബാധിതരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.07ശതമാനത്തിലെത്തി. 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. കൃത്യം നാലുമാസം മുമ്പാണ് ഇതിന് മുമ്പ് 20,000 മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. സെപ്‌തംബർ 17ന് 23,260 പേരായിരുന്നു രോഗികളായത്. 18.06 ശതമാനമായിരുന്നു ടി.പി.ആർ. 144 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. തിരുവനന്തപുരത്ത് 5,863 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം- 4100, കോഴിക്കോട്- 2043. തൃശൂർ, കോട്ടയം, കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ രോഗികൾ ആയിരത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 54 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 22,179 പേർ സമ്പർക്കരോഗികളാണ്.

442 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 181 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,280 പേർ രോഗമുക്തി നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.