തിരുവനന്തപുരം: ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച ആദരണീയനായ അക്കാഡമിഷ്യനും, നിലപാടുകളിൽ ശാസ്ത്രാഭിമുഖ്യം ചോരാത്ത പൊതുപ്രവർത്തകനുമായിരുന്നു പ്രൊഫ. എം കെ പ്രസാദെന്ന് മന്ത്രി ഡോ. ആർ ബിന്ദു അനുസ്മരിച്ചു.
സുസ്ഥിര വികസനമെന്ന ആശയം കേരളത്തിന് പരിചിതമാക്കിയ സമുന്നതനായ പരിസ്ഥിതി പ്രവർത്തകനും,നമ്മുടെ ബോധന സമ്പ്രദായത്തിന് സാമൂഹിക കാഴ്ചപ്പാട് നൽകുന്നതിനായി പ്രവർത്തിച്ച വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു. ഈ രണ്ടു മേഖലകളിലെ സംഭാവനകൾ കൊണ്ട് എക്കാലവും അദ്ദേഹം കേരളത്തിന്റെ ഓർമ്മയിലുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |