SignIn
Kerala Kaumudi Online
Tuesday, 24 May 2022 5.59 PM IST

മൈലേജിൽ വൻ ഓഫറുമായി മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻ

mahindra

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന് കീഴിലെ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻ 'ഗെറ്റ് മോർ മൈലേജ് ഓർ ഗിവ് ട്രക്ക് ബാക്ക്" ഓഫർ പ്രഖ്യാപിച്ചു. കമ്പനിയുടെ മുഴുവൻ ബി.എസ്-6 ശ്രേണിക്കും ഓഫർ ബാധകമാണ്. 3.5 ടൺ മുതൽ 55 ടൺ വരെ ഭാരംവഹിക്കുന്ന എച്ച്.സി.വി ബ്ളാസോ എക്‌സ്, ഐ.വി.സി ഫ്യൂരിയോ, എൽ.സി.വികളായ ഫ്യൂരിയോ 7, ജയോ മോഡലുകളാണ് കമ്പനിക്കുള്ളത്.

2016ൽ ബ്ലാസോ ട്രക്കുകളിലൂടെ തുടക്കമിട്ട ഓഫറാണ് ഇപ്പോൾ മുഴുവൻ ശ്രേണിയിലേക്കും വ്യാപിപ്പിച്ചത്. ഇന്ധനവില കുതിച്ചുയർന്ന നിലവിലെ പശ്ചാത്തലത്തിൽ ഉപഭോക്തൃസൗഹൃദമായ പദ്ധതിയാണ് 'ഗെറ്റ് മോർ മൈലേജ് ഓർ ഗിവ് ട്രക്ക് ബാക്ക്" ഓഫർ എന്ന് സി.ഇ.ഒ വിജയ് നക്ര പറഞ്ഞു. ഉയർന്ന മൈലേജ്, ആധുനിക സാങ്കേതികവിദ്യ, മികവുറ്റ എൻജിൻ, മികച്ച സർവീസ് തുടങ്ങിയ മികവുകൾ ഉപഭോക്താക്കൾക്ക് നൽകുകയാണ് ഓഫറിലൂടെ ലക്ഷ്യമിടുന്നത്.

എച്ച്.സി.വികൾക്ക് 7.2ലിറ്റർ എംപവർ എൻജിനും ഐ.സി.എൽ.വികൾക്ക് എം.ഡി.ഐടെക് എൻജിനുമാണ് കരുത്തേകുന്നത്. ഫ്യുവൽസ്മാർട്ട് ടെക്‌നോളജിയോടെ മികച്ച ഇന്ധനക്ഷമതയും ഇവ ഉറപ്പുനൽകുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, MAHINDRA, MAHINDRA TRUCKS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.