തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കണിമംഗലം കാരമുക്ക് കുളംപടി തയ്യിൽ ഡോ.ടി.കെ വിജയരാഘവൻ (82) നിര്യാതനായി. ഇന്നലെ രാവിലെ വീടിന് സമീപം പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ഗീത. മക്കൾ: ഡോ.ഗായത്രി, വിജയരാഘ് (അമേരിക്ക). മരുമക്കൾ: അരുൺ അശോകൻ (കൊടുങ്ങല്ലൂർ), ശ്യാമ. ജില്ലാ ജനറൽ ആശുപത്രിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ ഡെപ്യൂട്ടി ഡി.എം.ഒ ആയിരുന്നു. കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗം നിർവാഹക സമിതി അംഗം, കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസ്.എസ് പൂർവ വിദ്യാർത്ഥി സംഘം പ്രസിഡന്റ് എന്നീ നിലകളികലും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |