SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.15 PM IST

ആസിഡ് ആക്രമണ കേസിലെ പ്രതി മരിച്ച നിലയിൽ

gty

അമ്പലവയൽ: ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതി കൊട്ടിയൂർ അമ്പലക്കുന്ന് പൊടുകണ്ണി വീട്ടിൽ പി.സി സനിൽകുമാറിനെ (38) റെയിൽവെ ട്രാക്കിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കൊടുവള്ളി ഭാഗത്താണ് ജഡം കണ്ടത്.

ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ലിജിതയും 12 -കാരി മകൾ അളകനന്ദയും ജനുവരി 15-നാണ് അമ്പലവയൽ ഫാന്റം റോക്കിൽ ആസിഡ് ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ സനിൽകുമാർ സംഭവത്തിനു ശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ടതായിരുന്നു.

ലിജിത ഫാന്റം റോക്കിൽ ചെറിയ കട തുറന്നു ഒന്നര മാസമായി ഇവിടെയാണ് താമസം. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തി ബഹളമുണ്ടാക്കിയ യുവാവ് പിറ്റേന്നാണ് ഇരുവർക്കും നേരെ ആസിഡ് ആക്രമണം നടത്തിയത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.