SignIn
Kerala Kaumudi Online
Friday, 19 April 2024 5.17 PM IST

ലിവർപൂളിന് മിന്നൽ വിജയം

liverpool

3-0ത്തിന് ബ്രെന്റ് ഫോർഡിനെ കീഴടക്കി

ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരുന്നു

ലണ്ടൻ : കഴിഞ്ഞ രാത്രി നടന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ ബ്രെന്റ്ഫോഡിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് കീഴടക്കി ലിവർപൂൾ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം അൽപ്പനേരത്തേക്ക് സ്വന്തമാക്കിയ ചെൽസിയിൽ നിന്ന് തിരിച്ചുപിടിച്ചു.സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്നിരുന്ന ലിവർപൂൾ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകൾ കൂടി നേടിയത്.

44-ാം മിനിട്ടിൽ അലക്സാണ്ടർ അർനോൾഡിന്റെ പാസിൽ നിന്ന് ഫാബീഞ്ഞോയിലൂടെയാണ് ലിവർപൂൾ ആദ്യം ഗോൾ നേടിയത്.69-ാം മിനിട്ടിൽ ഓക്സലേഡ് ചെമ്പർലെയ്ൻ ലീഡുയർത്തി. റോബർട്ട്സണാണ് അസിസ്റ്റ് ചെയ്തത്. 77-ാം മിനിട്ടിൽ റോബർട്ടോ ഫിർമിനോയുടെപാസിൽ നിന്ന് മിനാമിനോയാണ് പട്ടിക പൂർത്തിയാക്കിയത്.

ഈ വിജയത്തോടെ ലിവർപൂളിന് 21 മത്സരങ്ങളിൽ നിന്ന് 45 പോയിന്റായി.22 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം സിറ്റിയോട് തോറ്റിരുന്ന ചെൽസി 43 പോയിന്റുമായി മൂന്നാമതായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LIVERPOOL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.