SignIn
Kerala Kaumudi Online
Friday, 19 April 2024 11.36 PM IST

ഓപ്പണായി ആസ്ട്രേലിയ

australian-open

ആസ്ട്രേലിയൻ ഒാപ്പൺ ടെന്നിസിന് തുടക്കമായി

നദാൽ,നവോമി,ബാർട്ടി,മരിയ സക്കാരി തുടങ്ങിയവർക്ക് വിജയത്തുടക്കം

മെൽബൺ: വാക്സിനേഷൻ വിഷയത്തിൽ നൊവാക്ക് ജോക്കോവിച്ചിന് മുന്നിൽ വാതിൽ കൊട്ടിയടച്ച ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന് ഇന്നലെ തുടക്കമായപ്പോൾ മുൻ നിര താരങ്ങളായ റാഫേൽ നദാൽ, നവോമി ഒസാക്ക, ആഷ്‌ലി ബാർട്ടി, മരിയ സക്കാരി തുടങ്ങിയവർക്ക് വിജയത്തുടക്കം.

പുരുഷ വിഭാഗം സിംഗിൾസിൽ ആദ്യ റൗണ്ടിൽ അമേരിക്കയുടെ മാർക്കോസ് ജിറോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മുൻ ലോക ഒന്നാം നമ്പർ താരമായ നദാൽ രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. സ്‌കോർ: 6-1, 6-4, 6-2. രണ്ടാം റൗണ്ടിൽ ഓസ്‌ട്രേലിയയുടെ തനാസി കൊക്കിനാക്കിസോ ജർമനിയുടെ യാന്നിക്ക് ഹാൻഫ്‌മാനോ ആയിരിക്കും നദാലിന്റെ എതിരാളി. നൊവാക്കിന്റെ അസാന്നിദ്ധ്യത്തിൽ ഇക്കുറി നദാലിന് കിരീടസാധ്യത ഏറെയാണ്. ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള നദാലിന്റെ ആസ്‌ട്രേലിയന്‍ ഓപ്പണിലെ 70-ാം വിജയം കൂടിയായിരുന്നു ഇന്നലത്തേത്.

വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമായ ആസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടി ആദ്യ റൗണ്ട് മത്സരത്തിൽ ഉക്രൈനിന്റെ ലെസിയ സുരെങ്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു. ഒരു ഗെയിം പോയിന്റ് മാത്രം വിട്ടുകൊടുത്ത് 6-0, 6-1 എന്ന സ്കോറിനായിരുന്നു 54 മിനിട്ടുകൊണ്ട് ബാർട്ടിയുടെ വിജയം.

നിലവിലെ ആസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യനായ നവോമി ഒസാക്ക ആദ്യ റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് കൊളംബിയയുടെ കമീല ഒസോറിയോയെ കീഴടക്കി. സ്‌കോർ: 6-3, 6-3. റഷ്യൻ താരമായ അഞ്ചാം സീഡ് മരിയ സക്കാരി ആദ്യ റൗണ്ടിൽ ജർമ്മനിയുടെ മരിയ തത്യാനയെ 6-4, 7-6ന് കീഴടക്കി. 15-ാം സീഡായി മത്സരിക്കുന്ന എലിന സ്വിറ്റോലിന ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരം ഫിയോന ഫെറോയെ 6-1,7-6നും 22-ാം സീഡ് ബെലിൻഡ ബെൻസിച്ച് ക്രിസ്റ്റീന മ്ളാഡനോവിച്ചിനെ 6-4,6-3നും തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി.

വനിതാ സിംഗിൾസിൽ 11-ാം സീഡ് സോഫിയ കെനിനെ 7-6,7-5ന് മാഡിസൺ കെയ്സ് അട്ടിമറിച്ചു.18-ാം സീഡ് കോക്കോ ഗൗഫിനും ആദ്യറൗണ്ടിൽ തോൽവി നേരിടേണ്ടിവന്നു. സീഡ് ചെയ്യപ്പെടാത്ത ചൈനീസ് താരം ക്വിയാംഗ് വാംഗ് 6-4,6-2നാണ് ഗൗഫിനെ അട്ടിമറിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, AUSTRALIAN OPEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.