ആലപ്പുഴ: അമൃത് പദ്ധതി പ്രകാരം ആലപ്പുഴ നഗരസഭയിൽ 20 വാട്ടർ കിയോസ്ക്കുകളുടെ നിർമ്മാണത്തിന്റെ 90 ശതമാനവും കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് പൂർത്തീകരിച്ചിരുന്നിട്ടും ഉദ്ഘാടനം വൈകിപ്പിച്ചതിന് ഭരണസമിതി ജനങ്ങളോട് മാപ്പ് പറയണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.
ഒരു വർഷത്തോളം ഉദ്ഘാടനം വൈകിപ്പിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ ഉദ്ഘാടന യോഗം ബഹിഷ്കരിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.റീഗോ രാജു, സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, കൊച്ചുത്രേസ്യാമ്മ ജോസഫ്, സുമം സ്കന്ദൻ, ജി. ശ്രീലേഖ, അമ്പിളി അരവിന്ദ്, കെ.എ. ജെസിമോൾ, പി.ജി. എലിസബത്ത്, ബിജി ശങ്കർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |