SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.14 PM IST

അദ്ധ്യാപകന് യാത്രഅയപ്പ് നൽകി

inogration
പല്ലാവൂരിൽ നടന്ന യാത്രഅയപ്പ് ചടങ്ങിൽ കെ.ബാബു എം.എൽ.എ അദ്ധ്യാപകൻ ഹാറൂണിന് ഉപഹാരം സമർപ്പിക്കുന്നു.

കൊല്ലങ്കോട്: മൂന്നര പതിറ്റാണ്ട് കാലം പൊതുവിദ്യാഭ്യാസ മേഖലയിൽ നിറ സാന്നിധ്യമായ ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും പല്ലാവൂർ ഗവ. എൽ.പി സ്‌കൂൾ പ്രധാനദ്ധ്യാപകനുമായിരുന്ന ഹാറൂണിന് രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. കെ.ബാബു എം.എൽ.എ യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയിലും പൊതുരംഗത്തും ഹാറൂൺ നൽകിയ സംഭാവനകൾ എം.എൽ.എ അനുസ്മരിച്ചു. പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് എൽ.സായ് രാധ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.എ.ചന്ദ്രൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി എന്നിവർ മുഖ്യാതിഥികളായി. പല്ലാവൂർ ഗവ. എൽ.പി സ്‌കൂളിന്റെ നൂറ്റിഒന്നാം വാർഷികാഘോഷം കവി ഇയ്യങ്കോട് ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.അശോകൻ, ജില്ലാ പഞ്ചായത്തംഗം പി.രജനി, കെ. വി. ഗോപാലകൃഷ്ണൻ പഞ്ചായത്തംഗങ്ങളായ എ.സജില, ആർ.ശാന്തകുമാരൻ, ഡി.മനുപ്രസാദ്, പ്രധാനദ്ധ്യാപിക ടി.ഇ.ഷൈമ, എസ്.ജയമോഹൻ, പ്രഭാകരൻ, പി.എൻ.രവീന്ദ്രനാഥ്, പി.യുകേശവദാസ്, എം.ലക്ഷ്മണൻ, കെ.വി.സുബ്രഹ്മണ്യൻ, എൻ.ഭാസ്‌കരൻ, ഷൈജു വെമ്പലൂർ, സാദിഖ്, പി.മാധവി, എൻ.പി.സാറാമ്മ, കെ.റംലത്ത്, കെ.റെജീന, പി.കെ.പുഷ്‌കല, എസ്.ഹരിപ്രസാദ്, കെ.പി.പ്രേംകുമാർ, ബി.ഗീത, കെ.ശ്രീജ, ഡി.പ്രിയസൂന, ടി.വി.പ്രമീള, പി.ജി.ഗിരീഷ്‌കുമാർ, കെ.ജി.അനിൽകുമാർ, ബി.പത്മകുമാർ എന്നിവർ പങ്കെടുത്തു. യാത്രഅയപ്പിനോടനുബന്ധിച്ച് ഗുരുവന്ദനം, മുൻ പി.ടി.എ നേതൃസംഗമം, മാധ്യമ സൗഹൃദ സദസ് എന്നിവ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.