കോട്ടയം: കെ എസ് ആർ ടി സി ബസ് തലകീഴായി മറിഞ്ഞ് പതിനാറ് പേർക്ക് പരിക്ക്. എംസി റോഡിൽ അടിച്ചിറയിൽ ഇന്ന് പുലർച്ചെ 2.15ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
കോതമംഗലം-മാട്ടുപ്പെട്ടി സൂപ്പർഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് വഴിയരികിലെ പോസ്റ്റുകളിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേർ ബസിൽ ഉണ്ടായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം.