SignIn
Kerala Kaumudi Online
Friday, 29 March 2024 11.37 AM IST

ഹിന്ദുക്കളേക്കാൾ സുന്ദരികൾ മുസ്ലീം വനിതകൾ, അശ്ളീല കമന്റുകളുമായി ഓഡിയോ ചാറ്റ്‌റൂം; ബുള്ളി ഭായിക്ക് പിന്നാലെ ക്ളബ് ഹൗസും

club-house

ന്യൂഡൽഹി: ഓഡിയോ ചാറ്റിംഗ് ആപ്പ്ളിക്കേഷനായ ക്ളബ് ഹൗസിലൂടെ മുസ്ലീം വനിതകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ (ഡി സി ഡബ്ള്യൂ) സിറ്റി പൊലീസിന് നോട്ടീസ് അയച്ചു.

മുസ്ലീം വനിതകൾ ഹിന്ദു വനിതകളെക്കാൾ സുന്ദരികളാണ് എന്ന വിഷയത്തിൽ നടന്ന അധിക്ഷേപ സംഭാഷണത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ഡൽഹി പൊലീസിന്റെ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടതായി ഡി സി ഡബ്ള്യൂ അറിയിച്ചു. സംഭാഷണത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അഞ്ച് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണെന്നും ഇതിനെതിരെയായി ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൽ പറഞ്ഞു.

ബുള്ളി ഭായ് എന്ന ആപ്പിലൂടെ മുസ്ലീം സ്ത്രീകളെ ഓൺലൈൻ വിൽപ്പനയ്ക്ക് വച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. ബുള്ളി ഭായ് ആപ്പ് രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് വഴിതെളിക്കുകയും പ്രതികൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന് മുൻപ് സുള്ളി ഡീൽസ് എന്ന പേരിൽ ഒരു ആപ്ളിക്കേഷനും ഇത്തരത്തിൽ മുസ്ലീം വനിതകളെ ലക്ഷ്യംവച്ച് പ്രചാരം നേടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CLUB HOUSE, MUSLIM, WOMEN, CHATROOM, COMMENTS, DELHI, COMMISSION, NOTICE, POLICE, CYBER, CELL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.