SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.27 PM IST

പാഴ്‌വസ്തു ശേഖരണം ഏറ്റെടുത്ത് കോട്ടയം

waste

കോട്ടയം : പാഴ് വസ്തു ശേഖരണം ഏറ്റെടുത്ത് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. പദ്ധതി നാലുവർഷം പൂർത്തിയാകുമ്പോഴേക്കും പാഴ്‌വസ്തു ശേഖരണത്തിലും യൂസർ ഫീ ശേഖരണത്തിലും മികച്ച നേട്ടമാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകൾ കൈവരിച്ചത്. കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം ജില്ലയിലെ 71 പഞ്ചായത്തുകളിൽ ഭൂരിഭാഗം പഞ്ചായത്തുകളും 50% മുകളിൽ യൂസർഫീ നൽകുന്നു. അജൈവ മാലിന്യ ശേഖരണത്തിൽ മുൻകാലങ്ങളിൽ ഹരിതകർമ്മ സേനയോട് വീടുകളിൽ നിന്ന് സ്ഥാപനങ്ങളിൽ നിന്നും യാതൊരു സഹകരണവും ഇല്ലായിരുന്നു. എന്നാൽ നിരന്തരം പഞ്ചായത്ത് , ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ നടത്തുന്ന മാലിന്യസംസ്കരണ ബോധവത്ക്കരണ കാമ്പയിനുകളുടെ ഭാഗമായി ഹരിതകർമ്മസേനയുടെ പാഴ്‌വസ്തു ശേഖരണത്തിനോട് സഹകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. യൂസർ ഫീ കളക്ഷനിൽ നൂറുശതമാനം നേട്ടം കൈവരിക്കുകയാണ് ലക്ഷ്യം. പാഴ് വസ്തു ശേഖരണം ഡിജിറ്റലൈസ് ചെയ്യാനുള്ള ഹരിതമിത്രം കർമ്മ പദ്ധതി 27 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും നടപ്പാക്കും.

യൂസർഫീ 3 ലക്ഷത്തിന് മുകളിൽ

മാടപ്പള്ളി

പനച്ചിക്കാട്

2 ലക്ഷത്തിന് മുകളിൽ

അയ്മനം

പുതുപ്പള്ളി

കുറിച്ചി

തൃക്കൊടിത്താനം

വാകത്താനം

തുടങ്ങിയത് ഒക്ടോബറിൽ

ഹരിത കർമ സേന അംഗങ്ങൾക്ക് അധിക വരുമാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒക്ടോബറിലാണ് മാടപ്പള്ളി ബ്ലോക്ക് പരിധിയിലെ തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം, മാടപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിൽ ഹരിതസേവാകേന്ദ്രം ആരംഭിച്ചത്. കാർഷിക മേഖലയിലെ സഹായങ്ങൾക്കായി ഗ്രോ ബാഗ്, പച്ചക്കറി തൈകൾ, ജൈവ വളങ്ങൾ, ചകിരിച്ചോർ, വിത്തുകൾ, ഇനോക്കുലം എന്നിവയും പച്ചക്കറി തോട്ടങ്ങൾ നട്ടുണ്ടാക്കാനുള്ള സേവനങ്ങളും ഹരിത സേവാ കേന്ദ്രം വഴി ലഭ്യമാകും.

യൂസഫർ ഫീ കളക്ഷൻ ശതമാനം കൂടിയത് ഹരിതകർമ്മസേനയുടെ കാര്യക്ഷമമായതിനാലാണ്. പാഴ് വസ്തു ശേഖരണം ഡിജിറ്റലൈസ് ചെയ്യാനുള്ള ഹരിതമിത്രം കർമ്മ പദ്ധതി 27 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും നടപ്പിലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. അതോടെ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പാഴ് വസ്തു ശേഖരണം പൂർണമാക്കാൻ സാധിക്കും

-പി.രമേഷ്,​ ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.