കോട്ടയം: സംസ്ഥാനത്തെ ഒ.ഇ.സി./ഒ.ഇ.സി. സമാന 30 സമുദായങ്ങളിൽപ്പെട്ടവരും സംസ്ഥാനത്തിനു പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. ഒ.ഇ.സി. വിഭാഗങ്ങൾക്ക് വരുമാന പരിധിയില്ലാതെയും ഒ.ഇ.സി. സമാന 30 സമുദായങ്ങളിൽപ്പെട്ട വാർഷിക കുടുംബ വരുമാനം ആറുലക്ഷത്തിൽ താഴെയുള്ളവരേയുമാണ് സ്കോളർഷിപ്പിനു പരിഗണിക്കുക. www.bcddkerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |