SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.43 AM IST

ഇങ്ങനെയൊന്ന്  ആദ്യം,  75 വർഷത്തിനിടെ റിപബ്ലിക് ദിന പരേഡ് 30 മിനിട്ട് വൈകി ആരംഭിക്കും

modi-

ന്യൂഡൽഹി : ഇത്തവണ റിപബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് 10.30ന്. പരേഡിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അരമണിക്കൂർ വൈകി ചടങ്ങുകൾ ആരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ കാരണമാണ് പ്രധാനമായും റിപബ്ലിക് ദിന പരേഡ് വൈകി നടത്തുന്നത്. ജമ്മു കാശ്മീരിൽ ഡ്യൂട്ടിക്കിടയിൽ ജീവൻ നഷ്ടമായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷമാണ് റിപബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത്.

മുപ്പത് മിനിട്ട് വൈകിയാണ് ആരംഭിക്കുന്നതെങ്കിലും പതിവ് പോലെ ചടങ്ങുകൾ 90 മിനിട്ട് നീണ്ടു നിൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം സന്ദർശിച്ചതിന് ശേഷം വിവിധ സൈനിക വിഭാഗങ്ങൾ മാർച്ച് പാസ്റ്റ് നടത്തും. തുടർന്ന് രാജ്യത്തെ സാംസ്‌കാരിക വൈവിദ്ധ്യം, സാമൂഹിക സാമ്പത്തിക പുരോഗതി എന്നിവയെ പ്രതിനിധീകരിക്കുന്ന ഫ്‌ളോട്ടുകൾ പ്രദർശിപ്പിക്കും. ഇവ ചെങ്കോട്ട വരെ പോകും, പിന്നീട് പൊതുജനങ്ങൾക്ക് കാണുന്നതിനായി അവിടെ നിർത്തിയിടും. എന്നാൽ മാർച്ച് പാസ്റ്റ് സംഘങ്ങൾ നാഷണൽ സ്റ്റേഡിയം വരെ നീങ്ങും. സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാരെ കൊവിഡ് നിയന്ത്രണം കാരണം അതി സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവർക്ക് ആരെയും കാണാൻ അനുവാദമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, REPUBLIC, REPUBLIC DAY CELEBERATION, NARENDRA MODI, MODI, COVID RESTRICTIONS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.