കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) 21, 22 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്താനിരുന്ന 37-ാം സംസ്ഥാന സമ്മേളനം കൊവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 8,9 തീയതികളിലേക്ക് മാറ്റിവയ്ക്കാൻ കോട്ടയത്ത് നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി വേലായുധൻ, ആർ.രാജൻ കുരുക്കൾ, കെ.വി മുരളി, എ.നസീം ബീവി, അഡ്വ.ജി.ഗോപകുമാർ, ടി.എസ് സലീം, ബി.രവീന്ദ്രൻ, കെ.ഡി പ്രകാശൻ, പി.കെ മണിലാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |