SignIn
Kerala Kaumudi Online
Sunday, 05 April 2020 3.15 AM IST

ഞാൻ മത്സരിച്ചപ്പോഴും മമ്മൂട്ടി അങ്ങനെ പറഞ്ഞിരുന്നു,​ ചോദിച്ചതിൽ എന്താണ് ഇത്ര തെറ്റെന്ന് സിന്ധു ജോയ്

sindhu-joy-alphons-

എറണാകുളം: എറണാകുളം മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളെ കുറിച്ച് നടൻ മമ്മൂട്ടി നടത്തിയ പരാമർശത്തിനെതിരെ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം നടത്തിയ പ്രതികരണത്തിൽ വിമർശനവുമായി സിന്ധു ജോയ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിന്ധു ജോയ് പ്രതികരണവുമായി രംഗത്തെത്തിയത്.

"ഞാൻ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറിൽ വോട്ട് ചെയ്തു കഴിഞ്ഞു ‘സിന്ധു ജോയ് നല്ല സ്ഥാനാർഥി’ ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തിൽ പോയി. രണ്ടു പേരും മികച്ച സ്ഥാനാർഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതിൽ എന്താണ് ഇത്ര തെറ്റ്?"-സിന്ധു ചെദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എറണാകുളത്തു എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം നടൻ മമൂട്ടിക്ക് എതിരെ ഉയർത്തിയിരിക്കുന്ന വിമർശനം ബാലിശവും പ്രതിഷേധാർഹവുമാണ്. സാധാരണഗതിയിൽ പോളിങ് തുടങ്ങുമ്പോൾ തന്നെ സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തും. തുടർന്ന് മറ്റു പോളിങ് സ്റ്റേഷൻകളിലേക്കു പോകും. മണ്ഡലത്തിൽ പ്രമുഖർ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു അവരെ കാണാൻ പോകും.

രണ്ടായിരത്തി ഒൻപതിൽ ഞാൻ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറിൽ വോട്ട് ചെയ്തു കഴിഞ്ഞു ‘സിന്ധു ജോയ് നല്ല സ്ഥാനാർഥി’ ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തിൽ പോയി. രണ്ടു പേരും മികച്ച സ്ഥാനാർഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതിൽ എന്താണ് ഇത്ര തെറ്റ്? അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ?തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കിൽ അത് ഈ മഹാനടന്റെ പേരിൽ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കൾ കൂടുതൽ ചെറുതാവുകയാണ്!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SINDHU JOY, AGAINST, ALPHONS KANNANTHANAM, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.